കേശ സംരക്ഷണത്തിന് ഈ ഹെയർ മാസ്ക്ക് ഉപയോഗിക്കാം

ചർമ്മ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കേശ സംരക്ഷണവും. ഇതിന് വെല്ലുവിളി സൃഷ്ടിക്കുന്ന കുറച്ച് പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനായി നിരവധി പ്രകൃതിദത്തമായ മാർഗ്ഗങ്ങളുമുണ്ട്. തലയിൽ ഉണ്ടാകുന്ന താരൻ, മുടി കൊഴിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി തലയിൽ തേക്കാൻ പറ്റുന്ന ഒരു ഹെയർ മാസ്ക് നിർമ്മിച്ചെടുക്കാം.

ഇത് മുടി തഴച്ചു വളരാനും സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി ആര്യ വേപ്പ്, കറ്റാർ വാഴ, കറിവേപ്പില, ചെറിയ ഉള്ളി എന്നിവയാണ് ആവശ്യം. കറിവേപ്പില മുടി കൊഴിച്ചിലിനും മുടി കറുക്കാനും സഹായിക്കുന്നു. ആര്യവേപ്പില താരന്റെ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്.കറ്റാർവാഴ തലക്ക് തണുപ്പ് കിട്ടാനും മുടി വളരാനും സഹായിക്കുന്നു. ഇതെല്ലാം കൂടി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

തുടർന്ന് ഇത് ഒരു ചെപ്പിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇതിൽ നിന്ന് ഒരു ടീസ്പൂൺ മിശ്രിതം എടുത്ത് ഇളം ചൂടുള്ള വെളിച്ചെണ്ണയിൽ ചേർത്ത് ഉപയോഗിക്കാം. ഇത് മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. തുടർന്ന് അഞ്ചു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ തല കഴുകി എടുക്കാം.

തല നരക്കുന്നവർക്ക് ഇതിലേക്ക് മൈലാഞ്ചി ചേർത്തും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.