മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി ഒരു ഫേസ്പാക്ക് നിർമിക്കാം
മുഖ സൗന്ദര്യം വർധിപ്പിക്കാൻ നിരവധി നാച്ചുറൽ മാർഗ്ഗങ്ങൾ ഉണ്ട്. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇന്ന് മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു ഫേസ്പാക്ക് നിർമ്മിക്കാം. ഇത് മഞ്ഞൾപ്പൊടി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് തയ്യാറാക്കാനായി ഒരു ഫ്രൈയിങ്ങ് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. തുടർന്ന് ഇത് ചൂടാക്കുക.
മഞ്ഞളിന്റെ കളർ മാറി തുടങ്ങുമ്പോൾ അടുപ്പത്ത് നിന്ന് ഇറക്കി വെക്കാം. തുടർന്ന് ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇതു മഞ്ഞൾ ഉപയോഗിച്ചതിന് ശേഷം മുഖത്ത് മഞ്ഞ നിറം വരാതിരിക്കാൻ സഹായിക്കുന്നു. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. തുടർന്ന് ഇത് ചർമത്തിൽ നല്ലതുപോലെ തേച്ചു കൊടുക്കുക. എന്നിട്ട് 15 മിനിറ്റിനുശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. തുടർന്ന് ഉണങ്ങിയ ഒരു തുണി ഉപയോഗിച്ച് മുഖം തുടക്കാം.
ഇത് മുഖം നല്ലരീതിയിൽ നിറം വെക്കാൻ സഹായിക്കുന്നു. അതുപോലെ മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാര മാർഗമാണ്. ഇത് പ്രകൃതിദത്തമായി നിർമ്മിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. തുടർച്ചയായി 10 ദിവസം ഉപയോഗിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് രാത്രിയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
കഴിവതും പകൽ സമയങ്ങളിൽ ഇത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.