ഉലുവയുടെ ആരോഗ്യ ഗുണങ്ങളും ദോഷങ്ങളും

ഉലുവയുടെ ആരോഗ്യ ഗുണങ്ങളേയും ദോഷ ഫലങ്ങളേയും കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. മുടി നല്ല ഉള്ളോടു കൂടി തഴച്ചു വളരാൻ ഉലുവ സഹായിക്കും. ഇതിനായി ഉലുവ തലേ ദിവസം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. തുടർന്ന് പിറ്റേദിവസം ഇത് അരച്ച് മുടിയിൽ തേക്കാം. 10 -15 ദിവസത്തിനുള്ളിൽ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുന്നു. മുടിയിൽ താരൻ പ്രശ്നമുള്ളവർ ഉലുവപ്പൊടി തൈരിൽ ചേർത്ത് പുരട്ടുക. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപയോഗിക്കാം. ഉലുവയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് ചർമ സംരക്ഷണത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഉലുവ പാലിൽ ചേർത്ത് പുരട്ടുന്നത് മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ ഇല്ലാതാക്കുന്നു. ഇത് വെള്ളത്തിൽ ചേർത്തും ഉപയോഗിക്കാം. അതുപോലെ ഉലുവ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നിറം വർധിക്കാൻ സഹായിക്കുന്നു. ഇതിനായി കുറച്ചു വെള്ളത്തിൽ ഉലുവ ചേർത്ത് നല്ലത്പോലെ തിളപ്പിക്കുക. ഇത് ഉപയോഗിച്ച് ദിവസവും രാവിലെയും രാത്രിയും മുഖം കഴുകാം. അതുപോലെ ഉലുവ കഴിക്കുന്നത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉലുവ രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്താൻ നല്ലതാണ്. അതുപോലെ ശ്വാസകോശ രോഗങ്ങൾക്കും കരൾ രോഗങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് ഉലുവ. നടുവേദന ഇല്ലാതാക്കാനും ഉലുവ ഉപയോഗിക്കാം. ഉലുവ വെറുതെയോ അല്ലെങ്കിൽ കഞ്ഞിവെച്ചോ ലേഹ്യമായോ കഴിക്കാം. ഉലുവ കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് ശരീര വേദനകൾ, സന്ധി വേദനകൾ എന്നിവ പരിഹരിക്കാൻ സഹായിക്കും. അതുപോലെ മൂത്രച്ചൂട് പരിഹരിക്കാൻ ഉലുവ കഴിച്ച് കുറച്ച് വെള്ളം കുടിക്കുക. ഉലുവക്ക് ധാരാളം ദോഷ ഫലങ്ങളും ഉണ്ട്.

ഗർഭിണികളായ സ്ത്രീകൾ ഉലുവ അമിതമായി കഴിക്കുന്നത്, പ്രസവം നേരത്തെ ആകാൻ കാരണമാകുന്നു. ഉലുവ ഹോർമോൺ വ്യതിയാനം മൂലമുള്ള ക്യാൻസർ പ്രശ്നമുള്ളവർ ഉപയോഗിക്കരുത്. അതുപോലെ തീരെ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നതും നല്ലതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.