ചർമത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കി നിറം വെക്കാനും തിളങ്ങാനും ഒരു എളുപ്പ മാർഗം

ശരീരത്തിലെ കറുത്ത പാടുകൾ ഇല്ലതാക്കാനുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കരുവാളിപ്പ്, മുഖക്കുരു, വെയിലു കൊണ്ട് വരുന്ന പാടുകൾ, ചിക്കംമ്പോക്സ് വന്നു കഴിഞ്ഞുള്ള പാടുകൾ എന്നിവ കളയാൻ സഹായിക്കുന്നു. ഇത് കുങ്കുമാദി തൈലം, നാൽപ്പാമരാദി വെള്ളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കുങ്കുമാദി തൈലം സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ്.

ഇത് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ കുങ്കുമപ്പൂവ്, ചന്ദനം, രക്തചന്ദനം, മഞ്ഞൾ തുടങ്ങിയ ചേരുവകൾ അടങ്ങിയിരിക്കുന്നു. ചർമത്തിന് നിറം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. അതുപോലെ ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും കുങ്കുമാദി തൈലം സഹായിക്കുന്നു. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ പാടുകളും മുറിവുകളുമെല്ലാം ഇല്ലാതാക്കുന്നു. അതുപോലെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മം തിളങ്ങാനും ഇത് സഹായിക്കുന്നു.

നാൽപ്പാമരാദി വെളിച്ചെണ്ണ ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാര മാർഗമാണ്. ഇത് രാമച്ചം, മഞ്ഞൾ, നെല്ലിക്ക, എള്ളെണ്ണ തുടങ്ങിയ ചേരുവകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇത് ചർമ്മത്തിന്റെ യുവത്വം നില നിർത്താൻ സഹായിക്കുന്നു. ആദ്യമായി ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് മൂന്ന് തുള്ളി കുങ്കുമാദി തൈലം ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാല്പാമരാദി വെളിച്ചെണ്ണ ചേർക്കുക.

എന്നിട്ട് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് ചർമത്തിൽ കറുത്ത പാടുകൾ കാണുന്ന സ്ഥലത്ത് പുരട്ടി കൊടുക്കുക. ഇത് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്ത് ചർമം നിറംവെക്കാനും തിളങ്ങാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.