കുടവയറും അമിത രക്ത സമ്മർദ്ദവും കുറയ്ക്കാൻ ഈ ചായ കുടിക്കാം

ഇന്ന് മിക്ക ആളുകൾക്കും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കുടവയർ. വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനൊരു പ്രധാന കാരണം. ഇത് തെറ്റായ ഭക്ഷണ രീതികൾ കൊണ്ടും വ്യായാമക്കുറവ് കൊണ്ടും സംഭവിക്കുന്നതാണ്. ഇത് പരിഹരിക്കാനായി നിരവധി പ്രകൃതിദത്തമായ മാർഗങ്ങൾ ഉണ്ട്. ഇന്ന് കുടവയർ പരിഹരിക്കാനായി ഒരു ചായ നിർമിച്ചെടുക്കാം. ഇത് കരിഞ്ചീരകം, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

കരിഞ്ചീരകത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയട്ടുണ്ട്. ഇത് ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് ഒരുപാട് ഗുണകരമാണ്. ഇത് ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്നു. അതുപോലെ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്കും കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിനും കരിഞ്ചീരകം നല്ലൊരു പ്രതിവിധിയാണ്.

ഈ ചായ കുട വയർ ഉളളവർക്കും അമിത രക്തസമ്മർദ്ദം ഉള്ളവർക്കും ഉപയോഗിക്കാം. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകവും ഒരു കഷ്ണം ഇഞ്ചിയും ചേർക്കുക. തുടർന്ന് ഇത് അടുപ്പത്ത് വെച്ച് 5 മിനിറ്റ് തിളപ്പിക്കണം. അതിനുശേഷം അരിപ്പ ഉപയോഗിച്ച് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.

മധുരം ആവശ്യമുള്ളവർക്ക് ഇതിലേക്ക് തേൻ ചേർത്ത് ഉപയോഗിക്കാം. ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.