ചെറുപയറിന്റെ ഈ രീതിയിലുള്ള ഉപയോഗം ശരിക്കും നമ്മുക്ക് ഫലപ്രദമാകും ഇതൊന്നു കണ്ടു നോക്കൂ.

ചെറുപയർ വളരെ നല്ല ഔഷധ ഗുണമുള്ള ഒന്നാണ്. ശരീരത്തിനും പുഷ്ടിക്കും പലതിനും ഓജസ്സിനും ഒകെ വളരെ നല്ല ഒന്നാണ് ചെറുപയർ. കുട്ടികൾക്കും മുതിർന്നവർക്കും വളരെ നല്ല ഒരു നല്ല ഭക്ഷണ പദാര്ഥമായി ചെറുപയറിനെ കാണാം. ചെറുപയറിന്റെ ഗുണങ്ങൾ പലരീതിയിലാണ്. ചിലയാൾക്കുൾക്കു മലബന്ധം, വാതം പോലുള്ള അസുഖങ്ങൾ വരുത്താൻ ഇത് സഹായിക്കുന്നു എന്നുള്ള പരാതി നമ്മുടെ ഇടയിൽ കൂടുതലാണ്.ധാരാളം പ്രോട്ടീൻസും വിറ്റമിന്സും അടങ്ങിയ ഒന്നാണ് ചെറുപയർ.

ചെറുപയർ പൊടിച്ചു അതിന്റെ പൊടി തലയിൽ തേക്കുന്നത് തലയ്ക്കു വളരെ നല്ലതാണ്. നമ്മുടെ വീടുകളിൽ കണ്ടുവരുന്ന പാത്രങ്ങൾ വൃത്തിയാക്കാനും, കടുത്ത കറ കളയാനും ചെറുപയറിനു സാധിക്കും. ഇതുകൂടാതെ നമ്മുടെ കണ്ണിനു ഏറ്റവും നല്ല ഒന്നാണ് ചെറുപയറ്, പ്രായമായവരുടെ കാഴ്ച ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കില് അതോടൊപ്പം കണ്ണിന്റെ മറ്റു പരിഹാരങ്ങൾക്കും, കുട്ടികളിൽ കണ്ടു വരുന്ന നേത്ര രോഗങ്ങൾക്കും കാഴ്ച ശക്തി കൂടാനും ചെറുപയർ കഴിക്കുന്നത് വളരെ നല്ല ഒന്നാണ്.

ഇത് കൂടാതെ പ്രേമേഹം ഉള്ളവർക്കയും ഒരു നേരത്തെ ഭക്ഷണമായും ചെറുപയർ ഉപയോഗിക്കാവുന്നതാണ്. രക്ത സമ്മർദ്ദം ഉള്ള ആളുകൾക്കും, ഹീമോഗ്ലോബിൻ അളവ് കുറഞ്ഞവർക്കും നല്ലതാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒന്നാണ് ചെറുപയർ. പച്ചക്കറികൾ കഴിക്കുന്നതിലൂടെ ചെറുപയർ ഉൾപ്പെടുത്തിയാൽ വളരെ നല്ലതാണു.

ചെറുപയർ പാലിന്റെ കൂടെ കഴിക്കുന്നത് വയറിലെ രോഗങ്ങൾക്ക് വളരെ നല്ലതാണ്. കൊച്ചുകുട്ടികൾക്ക് ഇങ്ങനെ പാലിൽ ചേർത്ത് ഇത് കൊടുത്താൽ അവർക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ലതാണ്. കാലു വിണ്ടുകീറുന്നവർക്കു ചെറുപയറും തൈരും കൂട്ടി കാലിന്മേൽ തേച്ചു പിടിപ്പിച്ചാൽ അതിൽ നിന്നും മുക്തി നേടാം. ചെറുപയറിന്റെ ഗുണങ്ങളെ കുറിച്ച് അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.