ഒരു രൂപ പോലും ഇനി ചിലവാക്കേണ്ട വീടിനുള്ളിൽ ഒരു പൊടി പോലും കേറില്ല. ഒരു കിടിലൻ സൂത്രം.

നമ്മുടെ ജനലുകളിലും കർട്ടണിലും ജനൽ ഇന്റെ കമ്പികളിൽ ഡോറിൽ സോഫയിൽ എല്ലാം തന്നെ പൊടികളും മറ്റും ഉണ്ടെങ്കിൽ അത് കളയുവാൻ ഒരു അടിപൊളി മാർഗമുണ്ട്. ഇതിന് വേണ്ടി പിവിസി പൈപ്പിന്റെ ഒരു കഷ്ണമോ. അല്ലെങ്കിൽ നമ്മൾ തുടയ്ക്കുന്നതിന്റെ കോലോ മതിയാകും. ശേഷം ബനിയൻ തുണിയോ അല്ലെങ്കിൽ സ്ത്രീകൾ ഇടുന്നു ലേഗീൻസിന്റെ തുണിയോ വേണം നമുക്ക് എടുക്കുവാൻ.

ശേഷം ഈ തുണി പരത്തി വെച്ച് ഇതിന്റെ സൈഡിൽ കൂടി നീളത്തിൽ വെട്ടുക. നിരനിരയായി നീളത്തിൽ വെട്ടി എടുക്കുക. അറ്റം വരെ ചെറിയ വീതിയിൽ ആക്കി വെട്ടുക. ശേഷം നമ്മൾ എടുത്ത വടിയുടെ തുമ്പത്തായി പശ തേച്ചതിനുശേഷം ഈ തുണി ചുറ്റികൊണ്ട് ഒട്ടിച്ച് എടുക്കുക. ഇത്തരത്തിൽ പശതേച്ച് ചുറ്റി ചുറ്റി മുകളിലേക്ക് കൊണ്ടു വരിക. ഇതുപോലെതന്നെ നമ്മൾ ചെയ്തു വെച്ച അടുത്ത തുണികൂടി എടുത്ത് ഇതിൽ പശ തേച് ചുറ്റി കൊടുക്കുക.

ഇതുപയോഗിച്ച് നമ്മുടെ ജനലുകളും കൈ എത്താത്ത ഭാഗങ്ങളും നമ്മുക്ക് എളുപ്പം തന്നെ വൃത്തിയാകുവാൻ സാധിക്കും. നമ്മുടെ കൈകളിലും മറ്റും പൊടി ആകും എന്നുള്ള ഭയവും വേണ്ട. അതുപോലെതന്നെ നമ്മുടെ എയർ ഫോളിലും മറ്റും ഉള്ള പൊടി കളയുവാനും ഇത് നമ്മെ സഹായിക്കും. നമ്മുടെ ടാബളിലും അതുപോലെതന്നെ വീടുകളിലെ ഏതു വശത്തു വേണമെങ്കിലും നമുക്ക് ഇത് ഉപയോഗിച്ച് വൃത്തിയാക്കുവാൻ സാധിക്കും.

വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കി എടുക്കുവാനും ഇത് ഉപയോഗിച്ച് വൃത്തിയാകുവാനും സാധിക്കും. കൂടുതൽ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുക.