വെരിക്കോസ് വെയ്ൻ ജീവിതത്തിൽ വരില്ല. ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

നമ്മുടെ ഇടയിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് വേരിക്കോസ് വെയ്ൻ. നമ്മുടെ കാലുകളിലെ ദുഷിച്ച രക്തം കെട്ടിനിന്ന് നമ്മുടെ ഞരമ്പുകൾ വീർത്ത് വരുന്നതിനെയാണ് വേരിക്കോസ് വെയ്ൻ എന്നു പറയുന്നത്. കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുക നിറ വ്യത്യാസം ഉണ്ടാവുക അതായത് കടുത്ത നിറങ്ങളിൽ പൊട്ടു പോലെ കാണപ്പെടുക. ഇതാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്. കൂടുതലായി ഇത് കാലുകളിൽ വിശ്രമം കൊടുക്കാത്ത അവസ്ഥയിലാണ് ഇങ്ങനെ കാണപ്പെടുന്നത്. പാരമ്പര്യമായും അമിത വണ്ണമുള്ള ആളുകളിലും വെരിക്കോസ് വെയിൻ കാണാറുള്ളതാണ്.

വേരിക്കോസ് വെയിൻ രണ്ടുതരത്തിൽ കാണപ്പെടാറുണ്ട് അകത്ത് കാണപ്പെടുന്ന വേരിക്കോസ് പുറത്ത് കാണപ്പെടുന്ന വേരിക്കോസും. ഇത് വരുന്ന സമയങ്ങളിൽ പെട്ടന്ന് തന്നെ ചികിത്സ നടത്തി ശ്രദ്ധിക്കുകയാണെങ്കിൽ പെട്ടന്ന് തെന്നെ മാറ്റിയെടുക്കുവാൻ സാധിക്കുന്ന ഒന്നാണ് വേരിക്കോസ് വെയ്ൻ. കാലുകളിൽ തണുപ്പ് അടിക്കുന്നതും ഒരുപാട് സമയം നിൽക്കുന്നതും നമുക്ക് ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാലിൽ തണുപ്പ് അടിക്കുന്നത് ഒഴിവാക്കുക വീടിനകത്ത് ആയാലും പുറത്തായാലും ചെരുപ്പുകൾ ധരിച്ചു കൊണ്ടുമാത്രം നടക്കുക.

കാലിൽ എത്രത്തോളം റസ്റ്റ് നിൽക്കുവാൻ സാധിക്കുമോ അത്രത്തോളം തന്നെ റസ്റ്റ് നൽകുക. കഴിയുന്നതും തടി കുറയ്ക്കുവാൻ ശ്രമിക്കുക. ഇങ്ങനെയെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തുടക്കത്തിൽ തന്നെ വേരിക്കോസ് വെയിൻ വരാതെ ഇരിക്കാൻ സാധിക്കുന്നതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തുകയും ഇതുപോലെ തന്നെ വ്യായാമവും ചെയ്യുകയാണെങ്കിൽ നമുക്ക് തടി കൂടാതെ ഇരിക്കുകയും അതുവഴി ഒരു പരിധിവരെ വെരിക്കോസ് തടയാൻ സാധിക്കും.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.