പുളിയാറൽ കെട്ടിട്ടില്ലാത്തവർക്ക് നഷ്ട്ടം. അറിഞ്ഞാൽ നിങ്ങൾ പറയും പൊളിസാധനം.

നമ്മളിൽ പലരും കേട്ടിട്ടുണ്ടാകുവാൻ സാധ്യതയുള്ള ഒരു ചെടിയാണ് പുളിയാറില. നമ്മുടെ ഇടയിൽ ധാരാളം പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി നല്ല ഒരു ആയുർവേദ ചെടിയാണ്. മുത്തശ്ശി വൈദ്യങ്ങളിൽ അറിയപ്പെടുന്ന ഒരു ചെടി ആണെന്ന് പറയാം. ഇത് വളരെയധികം പടർന്നു പന്തലിച്ച് വളരുന്ന ഒരു ചെടിയാണ്. ഈർപ്പമുള്ള ഇടത്താണ് ഇത് വളരുന്നത്.

ഇതിന്റെ ചെറിയ തണ്ട് മാത്രം മതിയാവും ഇത് നിലം മുഴുവൻ പടർന്ന് പന്തലിച്ചു വളരുവാൻ. ഇതു കൊണ്ടുണ്ടാക്കുന്ന ചമ്മന്തി ഉദരരോഗങ്ങൾക്ക് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. പല അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്ന ഒരു ചെടിയാണ് പുളിയാറില. വയറിളക്ക സംബന്ധമായ പ്രശ്നങ്ങളിൽ ആണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

ഇതുകൂടാതെ പനി വാദം പിത്തം കുടൽപ്പുണ്ണ് ചർമ്മ രോഗങ്ങൾ ശരീരവേദന രക്തസമ്മർദ്ദം അത്തരത്തിലുള്ള നിരവധി അസുഖങ്ങൾക്ക് ഇത് വളരെ അധികം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു. മൂലക്കുരുവിന് പോലും ഇത് ഗുണം ചെയ്യും എന്ന് കരുതുന്നു. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളുന്നത് കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണിൽ ഉണ്ടാകുന്ന നിരവധി രോഗങ്ങൾക്കും ഇത് നല്ലതാണ്.

മുഖത്തിന്റെ കാന്തി കൂട്ടുന്നതിനും മുഖക്കുരു പോലെയുള്ളവ അകറ്റുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് നമ്മുടെ റോഡരികിലും പറമ്പിലുമായി ഉണ്ടാകുന്ന ഈ അത്ഭുത സസ്യം. ഇത്തരത്തിലുള്ള മരുന്നുകൾ ഉണ്ടാക്കുന്നതിനു മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുക.