ഈ സൂത്രമൊക്കെ ഇത്രേം കാലം അറിയാതെ പോയല്ലോ ഈശ്വര.

ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറുതാണെങ്കിലും വളരെയധികം വില കൂടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഉള്ള ചെറുനാരങ്ങാ കേടായാൽ അത് നമുക്ക് വളരെയധികം നഷ്ടമായി തീരും. ഇത്തരത്തിൽ ചെറുനാരങ്ങാ കേടാകാതെ ഇരിക്കുവാൻ ഉള്ള ഒരു സൂത്രമാണ് ഇതിൽ പറയുന്നത്. നമ്മൾ ചെറുനാരങ്ങാ എടുത്തത് ഫ്രിഡ്ജിൽ വെച്ചാലും അത് വാടിപ്പോകും. പിന്നെ ഇത് പിഴിഞ്ഞ് എടുക്കാനോ മറ്റൊന്നിനും പറ്റാത്ത അവസ്ഥ വരും. ഇത് ഒരുപാട് കാലം എടുത്തു വയ്ക്കുവാൻ ആദ്യമായി ചെറുനാരങ്ങാ ഒരു ബൗളിൽ എടുത്ത ശേഷം ഈ ചെറുനാരങ്ങ നല്ലപോലെ കഴുകുക.

നല്ലപോലെ തിരുമ്മി രണ്ട് മൂന്ന് പ്രാവശ്യം കഴുകി എടുക്കുക. ഉപ്പുവെള്ളത്തിൽ കഴുകുകയാണ് നല്ലത്. ഇതിൽ കേടായ നാരങ്ങ ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കുക. നല്ലതു മാത്രം എടുക്കുക ശേഷം ഇത് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക വെള്ളത്തിന്റെ അംശം ഒട്ടും തന്നെ ഇതിൽ പാടുള്ളതല്ല. ശേഷം ന്യൂസ് പേപ്പർ എടുത്ത് കട്ട് ചെയ്ത് വയ്ക്കുക ഈ നാരങ്ങാ കട്ട് ചെയ്ത ന്യൂസ് പേപ്പറിൽ വെച്ച് നല്ല പോലെ ഇത് ഇതിൽ വച്ച് ചുരുട്ടി എടുക്കുക. ശേഷം ഇത് വെക്കാൻ പാകത്തിനുള്ള ഒരു ബോക്സ് എടുക്കുക ഇത്തരത്തിൽ നാരങ്ങാ സൂക്ഷിച്ചാൽ ആറുമാസവും എട്ടുമാസത്തോളം എല്ലാം നാരങ്ങാ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

അതുപോലെ തന്നെ ഉള്ള ഒരു പ്രശ്നമാണ് നമ്മൾ വേടിക്കുന്ന നാരങ്ങ പച്ചയായി പോയാൽ അത് പിഴിയുവാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇത് പിഴിയുമ്പോൾ നീര് വരാത്ത ഒരു അവസ്ഥ കാണും. ഇതിനു വേണ്ടി ഒരു കത്തി എടുക്കുക ശേഷം കത്തി നാരങ്ങയിൽ കുത്തിയിറക്കുക ശേഷം സ്റ്റൗ ഓൺ ചെയ്ത് അതിലെ തീ കുറച്ച് വെച്ച് ഈ നാരങ്ങ ചൂട് പിടിപ്പിക്കുക തിരിച്ചും മറിച്ചും ഇത് ചൂടാക്കി എടുക്കുക.

ആ ഒരു ചെറിയ ചൂടോടെ എങ്കിലും ഇത് പിഴിയേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്താൽ പെട്ടതുതന്നെ ഇതിന്റെ നീര് എടുക്കുവാൻ സാധിക്കും. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.