ആവണക്ക് എന്ന അത്ഭുദസസ്യം. അറിഞ്ഞാൽ നിങ്ങൾ അതിശയ പെട്ടുപോകും തീർച്ച.

നമ്മുടെ ഇന്ത്യയിലുടനീളം എല്ലായിടത്തും കാണുന്ന ഔഷധസസ്യമാണ് ആവണക്ക്. കുപ്പ തൊട്ടികളിൽ റോഡരികിൽ തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം നമ്മൾ ആവണക്ക് എന്ന ഈ ചെടി കണ്ടുവരാറുണ്ട്. ആവണക്ക് സാധരണയായി രണ്ട് തരത്തിൽ കാണാറുണ്ട് വെളുത്ത ആവണക്കും ചുവന്ന ആവണക്കും വെളുത്ത ആവണക്കിൽ ഇലയും തണ്ടും പച്ചനിറത്തിൽ ആണ് കാണപ്പെടുന്നത്. ചാര നിറത്തിൽ ഒരു പൊടിപടലവും ഇതിൽ കാണുവാൻ സാധിക്കും.

വെള്ള ആവണക്ക് ആണ് കൂടുതലായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നത്. നാല് മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയാണ് ഇത്. ഇതിൽ നിറയെ പൂക്കളും മുള്ളുള്ള കായ്കളും ഉണ്ടായിരിക്കുന്നതാണ്. ഇതിൽ നിന്നും ഉണ്ടാക്കുന്ന ആവണക്കെണ്ണ നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. ഇതിന്റെ ഇല വേര് എണ്ണ എന്നിവയാണ് ഔഷധത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. പല ആധുനിക വ്യവസായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. ഇത് ഒരു ഉത്തമ വാത സംഹാരിയാണ് ആവണക്ക്.

വാതസംബന്ധമായ പ്രശ്നങ്ങളിലെ മരുന്നുകളിൽ ഒരു പ്രധാന ചേരുവയാണ് ആവണക്ക്. സന്ധി വേദനയ്ക്ക് ഇതിന്റെ ഇല്ല വെച്ച് കെട്ടുന്നത് ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു. അതുപോലെതന്നെ ഇതിന്റെ വിത്ത് അരച്ചിടുന്നത് കുരുക്കൾ പൊട്ടി പോകാൻ സഹായിക്കുമെന്നും പറയപ്പെടാറുണ്ട്. മുള്ളുള്ള കായയുടെ ഉള്ളിലെ വിത്താണ് എണ്ണ കുരുവിനു വേണ്ടിയും ഇത് നടുന്നതിനും ഉപയോഗിക്കുന്നത്.

ഇതിന്റെ പിണ്ണാക്ക് വളമായി ആണ് ഉപയോഗിക്കുന്നത്. കാരണം എന്ധെന്നാൽ ഇതിൽ വിഷമയം ഉള്ളതുകൊണ്ടാണ്. സോപ്പ് പെയിന്റ് മഷി എന്നിവ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.