എരുക്ക് എന്ന ഔഷത സസ്യം. ഇനി അറിഞ്ഞില്ല എന്ന് പറയരുത്.

നമ്മുടെ തൊടികളിലും റോഡിന്റെ വശങ്ങളിലും ധാരാളമായി കാണുന്ന ഒരു ചെടിയാണ് എരുക്ക്. നമ്മളിൽ പലരും ഇത് കാണുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ നമ്മളിൽ പലർക്കും അറിയുകയില്ല. പ്രമേഹം അടക്കമുള്ള പല രോഗത്തിനും പ്രതിവിധിയാണ്. സാധാരണയായി എരുക്ക് രണ്ടുതരം ആയാണ് കാണുന്നത് ചുവന്ന പൂക്കളുള്ള എരുക്കും ഉണ്ട്.

വെള്ളയും നീലയും കലർന്ന നിറത്തിലുള്ള പൂക്കളുള്ള എരുക്കും നമ്മുടെ കേരളത്തിൽ കാണാറുണ്ട്. എന്നാൽ വെള്ള നിറത്തിലുള്ള എരുക്കിന് ആണ് ഔഷധ ഗുണങ്ങൾ കൂടുതലുള്ളത്. പൊക്കിളിൻ താഴെയുള്ള അസുഖത്തിനാണ് ഇത് ഫലപ്രദം എന്ന് പറയപ്പെടുന്നു. തലവേദന മാറുന്നതിന് ഇതിന്റെ പഴുത്ത ഇല അരച്ച് പുരട്ടുന്നത് തലവേദനയ്ക്ക് ശമനം ലഭിക്കും എന്ന് പറയപ്പെടുന്നു.

എരുക്കിന്റെ കറ പഞ്ഞിയിൽ മുക്കി കടിച്ചു പിടിക്കുന്നത് വഴി പല്ലുവേദന തടയുവാൻ സാധിക്കും. സന്ധികളിലെ വേദനയും നീരും തടയുവാൻ ഇതിന്റെ ഇലകൾ സഹായിക്കും എന്ന് പറയപ്പെടുന്നു. പോലെ തന്നെ ഇതിന്റെ പൂവ് ഉണക്കിയത് ആസ്മ ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണെന്ന് പറയപ്പെടുന്നു. മുറിവ് സംഭവിച്ചാൽ മുറിവുള്ള ഭാഗത്ത് ഇതിന്റെ കറ പുരട്ടുന്നത് മുറിവ് ഉണക്കുo എന്ന് പറയപ്പെടുന്നു.

പോലെ തന്നെ മുള്ളോ മറ്റോ കാലിൽ കയറിയാൽ ഇതിന്റെ കറ ഉപയോഗിച്ച് മുള്ള് പുറത്തെടുക്കാൻ സാധിക്കും. ഇതിന്റെ കറ ഉപയോഗിച് വിരലുകൾക്ക് ഇടയിലെ വളം കടി ഇല്ലാതെ ആക്കാൻ സഹായിക്കും. ഇത്തരത്തിൽ നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് എരുക്ക്. കൂടുതൽ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.