ഈ ചെടിയെ കുറിച് അറിഞ്ഞാൽ നിങ്ങൾ അത്ഭുദപ്പെടും.

രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുകെന്തം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുൾച്ചെടി കളുടെ കുടുംബത്തിൽപ്പെടുന്നു ഒന്നാണ് നിശാഗന്ധി. കേരളത്തിൽ നിഷ്പ്രയാസം വളരുന്നവയാണ് ഈ ചെടികൾ. കേരളത്തിൽ പല ഭാഗത്തും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ബ്രഹ്മ കമലം എന്ന് സംസ്കൃതത്തിൽ പേരുള്ള ഒരു പുഷ്‌പമാണ് ഇത്. ഹിമാലയത്തിൽ കണ്ടുവരുന്ന മറ്റൊരു ചെടിയും ഈ പേരിലറിയപ്പെടുന്നുണ്ട്.

വളരെയധികം നല്ല മണം നൽകുന്ന പൂവാണിത് മാത്രമല്ല കാണുവാൻ വളരെ മനോഹരവും ആണ്. ഇന്ത്യയിൽ നല്ല പോലെ വളരുന്ന ഈ ചെടി പുറം രാജ്യത്തും ഉണ്ടാകുന്നുണ്ട്. വർഷത്തിൽ ഒരു പ്രത്യേക കാലത്തിൽ ആണ് ഇതിൽ മുട്ടുകൾ ഉണ്ടാകുന്നത്. ഈ മുട്ടുകൾ വളർന്നു വലുതായി രാത്രികാലങ്ങളിലാണ് ഇത് വിടരുന്നത്. പൂർണ്ണമായും വിടരുവാൻ അർദ്ധരാത്രി ആകുന്നതാണ്.

വിടരുന്ന സമയത്ത് തന്നെ വളരെയധികം സുഗന്ധമുണ്ടാകും. കവികളുടെ ഒരു പ്രധാനപ്പെട്ട കാവ്യബിംബം ആണ് ഈ നിശാഗന്ധി. നിശാഗന്ധി യെ കുറിച്ച് കവികൾ ഒരുപാട് കവിതകൾ എഴുതിയിട്ടുണ്ട്. പലസ്ഥലങ്ങളിലും പല രാജ്യങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടിയാണ് ഇത്. ഈ പൂക്കൾ വിടരുന്ന സമയത്ത് ദൈവത്തിനോട് പ്രാർത്ഥിക്കുന്നത് വളരെയെളുപ്പം ഫലം കിട്ടുവാൻ കാരണമാകുമെന്ന ഒരു വിശ്വാസമുണ്ട്.

ചൈനയിലെ ആളുകൾ ഇതിനെ ഭാഗ്യമുള്ള ചെടി ആയി കാണുന്നു അതുകൊണ്ടുതന്നെ ചൈനയിലെ ആളുകളുടെ വീടുകളിൽ ഇത് സാധാരണയായി കാണാറുണ്ട്. ഇത്തരത്തിൽ പല പ്രത്യേകതകളും പലസ്ഥലങ്ങളിൽ ഉള്ള ഒരു ചെടിയാണിത്. കൂടുതൽ കാര്യങ്ങൾ അറിയുവാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക.