ഇത് ഇല്ലാതെ ആക്കാൻ ഇത്രയും എളുപ്പമായിരുന്നോ. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ.

നമ്മുടെ വീടുകളെ ഒരുപാട് വൃത്തികേട് ആകുന്നതും കളഞ്ഞാലും വീണ്ടും വീണ്ടും വരുന്നതും ആയ വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് മാറാല. ഇത് കളയുവാൻ എല്ലാവർക്കും വളരെ പണിയും ബുദ്ധിമുട്ടും ആണ്. ചിലർക്ക് പേടിയുള്ള ഒരു വില്ലാനാണ് ചിലന്ദി.എന്നാൽ അധികം ബുദ്ധിമുട്ടാതെ പണി അധികമില്ലാതെ തെന്നെ നമുക്ക് ഇതെല്ലാം ഈസിയായി കളയുവാൻ സാധിക്കും. ഇതിനു വേണ്ടി നമുക്ക് ആദ്യമായി വേണ്ടത് സോഡാ പൊടി ആണ്. ഈ സോഡാ പൊടി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് ഇതിലേക്ക് സ്വല്പം ഇട്ടുകൊടുക്കുക.

അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ബോട്ടിൽ നിറയുന്നതുവരെ വെള്ളം ഒഴിച്ച് കൊടുക്കാം. അതിനുശേഷം ഈ സ്പ്രേ ബോട്ടിൽ അടക്കുക. ഇട അപ്ലൈ ചെയ്യുവാൻ ആദ്യമായി മാറാല ഉള്ള ഭാഗങ്ങൾ നല്ലതുപോലെ മാറാല ചൂൽ ഉപയോഗിച്ച് ആദ്യം നല്ലപോലെ വൃത്തിയാകുക. മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ക്ലീൻ ചെയ്യുക. ഇത്തരത്തിൽ മാറാല കളയുമ്പോൾ എട്ടുകാലിയെ കാണുകയാണെങ്കിൽ ഉടൻ തന്നെ നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള സോഡാ പൊടി കൊണ്ട് ഉണ്ടാക്കിയ സ്പ്രേ അടിച്ചു കൊടുക്കുക.

അത് ഉള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ സ്പ്രൈ ചെയ്യുകയാണെങ്കിൽ അത് വളരെ വേഗം തന്നെ ചത്തു പോകുന്നതായിരിക്കും. സോഡാ പൊടി ഇല്ലാത്ത ആളുകൾക്ക് പുൽ തൈലം ഉപയോഗിച്ചും ജീവിതത്തിൽ എട്ടുകാലിയെ നശിപ്പിക്കുവാൻ സാധിക്കും. ഇങ്ങനെ ചെയ്യുകയും ചിലന്തി വല കെട്ടുന്ന ഭാഗങ്ങളിൽ ഒരു നാരങ്ങയുടെ തോട് വെക്കുകയും ചെയ്താൽ ചിലന്തി വല കെട്ടുകയില്ല.

ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ വീട് വളരെ എളുപ്പം തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുകയും മാറാലയും എട്ടുകാലിയും കളയുവാനും സാധിക്കുകയും ചെയ്യും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യമാണിത്. കൂടുതൽ അറിയുവാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.