കാലിലെ വിണ്ടു കീറൽ സൂക്ഷിക്കണം. ഇതായിരിക്കാം കാരണം.

സ്ത്രീകളിലും പുരുഷന്മാരിലും വളരെ സാധാരണമായി കണ്ടുവരുന്നു ഒരു അവസ്ഥയാണ് കാലുകൾ വിണ്ടുകീറുന്നത്. ഇങ്ങനെ വിണ്ടുകീറുന്നത് മൂലം ധാരാളം ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കുന്നുണ്ട്. ആ ഭാഗത്തെ വലിച്ചിലും തണുത്ത ഭാഗങ്ങളിൽ ചവിട്ടുന്ന അസമയത്ത് ഷോക്കടിക്കുന്ന പോലെ അനുഭവപ്പെടുക. ഇതിനകത്ത് വെള്ളം തട്ടുമ്പോളോ തണുപ്പ് അടിക്കുമ്പോളും ഒരു നീറ്റൽ അനുഭവപ്പെടുക. ഇത്തരത്തിൽ പല തരത്തിലുള്ള അസ്വസ്ഥതകളും ഇതുമൂലം ഉണ്ടാകാം. അതുപോലെതന്നെ ചെരിപ്പിടാതെ മണ്ണിലൂടെ മറ്റൊ നടന്നാൽ അതിലേക്ക് മണ്ണ് കയറുകയും അതുവഴി ധാരാളം അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യും.

നമ്മളിൽ പലരും ചിന്തിക്കും ഇത് കാലുകളിൽ സാധാരണയായി കാണുന്നതാണ് എന്ന്. എന്നാൽ ഇത് വളരെയധികം തെറ്റായ ധാരണയാണ്. നമ്മൾ ജീവിതത്തിൽ വരുത്തുന്ന ശ്രദ്ധയില്ലായ്മ മൂലവും ചില രോഗങ്ങളുടെ ഭാഗമായും നമ്മുക്ക് ഇത്തരത്തിൽ പാദങ്ങളിൽ വിണ്ടുകീറൽ അനുഭവപ്പെടാറുണ്ട്. നമ്മുടെ ചിലരുടെ കാലുകളിൽ ശരീരത്തിന്റെ ഭാരം വഹിക്കുന്നത് മൂലം കാലിനടിയിൽ കട്ടി അനുഭവപ്പെടാറുണ്ട്. ഇങ്ങനെ അവിടെ പ്രഷർ കൂടുന്ന സമയത്ത് ഇങ്ങനെ വിണ്ടുകീറുകയും ചെയ്യാറുണ്ട്.

ഇങ്ങനെ ഈ വിണ്ടുകീറൽ ഉള്ളിലേക്ക് കൂടുതലായി എത്തുകയും അതിനെയാണ് വിള്ളൽ ഉണ്ടാവുക എന്ന് പറയുന്നത്. ഇതിൽ എന്തെങ്കിലും തരത്തിൽ അണുബാധകൾ ഉണ്ടായാൽ ഇത്തരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും കൂടിക്കൊണ്ടിരിക്കും. ഇത്തരത്തിൽ അകാലെ വിണ്ടുകീറൽ ഉണ്ടാകുന്നതിന് പ്രധാന കാരണം കാൽ ഡ്രൈ ആവുന്നത് മൂലമാണ്. വരൾച്ച കൂടുതൽ ഉള്ള ഭാഗത്ത് വലിച്ചിൽ കുറവായതിനാൽ ആ ഭാഗം പെട്ടെന്ന് തന്നെ കട്ടി വയ്ക്കാനും പൊട്ടാനുമുള്ള സാധ്യത വളരെയേറെയാണ്.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.